കക്കാടംപൊയിലിലെ പി.വി അൻവറിന്‍റെ വിവാദ പാർക്ക് വാങ്ങാന്‍ നീക്കം നടത്തിയിരുന്നതായി കാരശ്ശേരി സർവീസ് ബാങ്ക്

പി.വി.ആർ നാച്ചുറോ പാർക്ക് ഞായറാഴ്ച മുതൽ ഭാഗികമായി തുറന്നിട്ടുണ്ട്

Update: 2023-08-29 05:00 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി അൻവർ എം.എൽ.എയുടെ വിവാദ പാർക്ക് വാങ്ങാന്‍ നീക്കം നടത്തിയിരുന്നതായി കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്. സാധ്യതാ പഠനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ബാങ്ക് ഭരണസമിതിയുടെ തീരുമാനം. 15 കോടി രൂപയ്ക്ക് ഇടപാടുകൾ നടത്താനായിരുന്നു നീക്കമെന്ന് ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ പറഞ്ഞു.

യു.ഡി.എഫ് ഭരിക്കുന്ന കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ആണ് പി.വി അൻവറിന്‍റെ പി.വി.ആർ നാച്ചുറോ പാർക്ക് വാങ്ങാൻ ശ്രമം നടത്തിയത്. സാധ്യതാ പഠന റിപ്പോർട്ടിൽ പാർക്ക് വിലയ്ക്കു വാങ്ങുന്നത് ബാങ്കിന് ഗുണകരമാകുമെന്ന കണ്ടെത്തലിലാണു ഫണ്ട് വിനിയോഗിക്കാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചത്. എതിർപ്പുകൾ ഇല്ലാതെയായിരുന്നു ബാങ്ക് ഭരണസമിതിയുടെ തീരുമാനം. എന്നാൽ, സഹകരണ വകുപ്പിന് അപേക്ഷ നൽകി ഒന്നര വർഷമായിട്ടും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.

Full View

അതേസമയം, പി.വി.ആർ നാച്ചുറോ പാർക്ക് ഞായറാഴ്ച മുതൽ ഭാഗികമായി തുറന്നു. ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ പാർക്ക് പ്രവർത്തിക്കുന്ന ഭാഗം പൊതുജനങ്ങൾക്കു തുറന്നുകൊടുക്കാൻ അനുമതി ലഭിച്ചത്.

Summary: Karassery Service Co-operative Bank has said that it had made a move to buy the controversial park of PV Anvar MLA in Kakkadampoyil, Kozhikode.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News