കരിപ്പൂർ വിമാനത്താവള റൺവേ നവീകരണം; ഭൂമി ഏറ്റെടുക്കൽ വേഗത്തിലാകുന്നു
ഒരാഴ്ച്ചക്കുള്ളിൽ നഷ്ട്ടപരിഹാര തുക ഭൂവുടമകളുടെ അക്കൗണ്ടിൽ വരുമെന്ന ഉറപ്പിനെ തുടർന്ന് ഭൂവുടമകൾ രേഖകൾ കൈമാറി
മലപ്പുറം: കരിപ്പൂർ വിമാന ത്താവളത്തിന്റെ റൺവേ നവീകരണത്തിനുള്ള പ്രതിസന്ധികൾ നീങ്ങി. ഭൂവുടമകൾ രേഖകൾ ഉദ്യോഗസ്ഥർക്ക് കൈമാറി. ഒരാഴ്ച്ചക്കുള്ളിൽ നഷ്ട്ടപരിഹാര തുക ഭൂവുടമകളുടെ അക്കൗണ്ടിൽ വരുമെന്ന ഉറപ്പിനെ തുടർന്നാണ് രേഖകൾ കൈമാറിയത്.
റൺവേ നവീകരണത്തിനായി 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 80 പേരുടെ ഭൂമിയും കെട്ടിടങ്ങളുമാണ് ഏറ്റെടുക്കുക. നഷ്ടപരിഹാരം സംബന്ധിച്ച അവ്യക്തത ഉണ്ടായിരുന്നതിനാൽ 60 പേർ ഭൂമി സംബന്ധിച്ച രേഖകൾ കൈമാറാൻ വിസമ്മതിച്ചിരുന്നു. ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും നൽകിയ ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ കൂട്ടമായെത്തി രേഖകൾ കൈമാറിയത്. ഒരാഴ്ച്ചക്കുള്ളിൽ മുഴുവൻ തുകയും നൽകുമെന്ന് ഡെപ്യൂട്ടി കളക്റ്റർ ഉറപ്പ് നൽകി. സർക്കാർ നൽകിയ ഉറപ്പ് പാലിക്കപെടുമെന്ന വിശ്വാസത്തിലാണ് രേഖകൾ കൈമാറുന്നതെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു
ഒക്ടോബർ പകുതിയോടെ ഭൂമി എയർപോർട്ട് അതോറിറ്റിക്ക് കൈമാറും. എത്രയും വേഗത്തിൽ റൺവേ നവീകരണ ജോലികൾ പൂർത്തിയാക്കനാണ് തീരുമാനം. റൺ വേയുടെയും രിസയുടെയും വലിപ്പം വർധിപ്പിച്ചാൽ മാത്രമെ വലിയ വിമാനങ്ങൾ കരിപ്പൂരിലെത്തൂ.