കാസര്‍കോട് ഇത്തവണയും ആവശ്യത്തിന് അധ്യാപകരില്ല; 800ലേറെ ഒഴിവുകള്‍
എൽ.പി, യു.പി, ഹൈസ്കൂൾ ക്ലാസുകളിലുള്ളത് 610 അധ്യാപകരുടെ ഒഴിവുകൾ
Update: 2021-06-01 02:15 GMT
കാസർകോട് ജില്ലയിൽ ഇത്തവണയും അധ്യയന വർഷം തുടങ്ങുന്നത് ആവശ്യത്തിന് അധ്യാപകരില്ലാതെ. ജില്ലയിലുള്ളത് 800 ലേറെ അധ്യാപകരുടെ ഒഴിവുകളാണ്.
എൽ.പി, യു.പി, ഹൈസ്കൂൾ ക്ലാസുകളിലുള്ളത് 610 അധ്യാപകരുടെ ഒഴിവുകൾ. സ്കൂൾ തുറക്കാത്തതിനാൽ താത്കാലിക അധ്യാപകരെയും നിയമിക്കാനാവുന്നില്ല. അതേസമയം ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടാനുള്ള തീരുമാനവും കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മൾട്ടി ഗ്രേഡ് ലേണിങ് സെന്‍ററുകളെ അടച്ച് പൂട്ടുന്നതിന് പകരം എൽ.പി സ്കൂളായി ഉയർത്തുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷിതാക്കൾ.