നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്തേക്കില്ല

കാവ്യ ഇന്നലെ രാത്രി ആലുവയിലെ വീട്ടിൽ എത്തിയെങ്കിലും അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല

Update: 2022-04-13 01:00 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്തേക്കില്ല. ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രി ആലുവയിലെ വീട്ടിൽ എത്തിയെങ്കിലും അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ഉച്ചക്ക് രണ്ട് മണിക്ക് വീട്ടിലുണ്ടാകുമെന്ന് കാവ്യ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയാണ് കാവ്യയെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതെങ്കിലും അസൗകര്യമറിയിക്കുകയായിരുന്നു. ഇന്നുച്ചക്ക് രണ്ട് മണിക്ക് ആലുവയിലെ പത്മ സരോവരം വീട്ടിൽ ഉണ്ടാകുമെന്ന് കാവ്യ അറിയിക്കുകയും ചെയ്തു. എന്നാൽ വീട്ടിൽ ചോദ്യം ചെയ്യൽ എന്ന നിർദേശത്തോട് ക്രൈംബ്രാഞ്ചിന് വിയോജിപ്പാണ്. ഇന്നലെ വൈകിട്ടും ദിലീപിന്‍റെ അഭിഭാഷകരോട് വീട്ടിൽ നിന്നും മാറി മറ്റൊരിടത്ത് കാവ്യ എത്തുമോയെന്ന കാര്യം ക്രൈംബ്രാഞ്ച് തിരക്കിയിരുന്നു. എന്നാൽ കാവ്യക്ക് വീടിന് പുറത്ത് എത്താൻ കഴിയില്ലന്നായിരുന്നു മറുപടി. ഇതോടെ കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. ദിലീപിന്‍റെ സഹോദരൻ അനൂപ് സഹോദരി ഭർത്താവ് സുരാജ് എന്നിവരോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അവരിന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധ്യതയില്ല.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News