കായംകുളത്ത് മദ്യപാനം ചോദ്യംചെയ്തതിന് മധ്യവയസ്‌കനെ ചവിട്ടിക്കൊന്നു; മൂന്ന് പേർ അറസ്റ്റിൽ
ഒളിവിൽ പോയ പ്രതികളെ ആറാട്ടുപുഴ, കാപ്പിൽ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്
Update: 2022-05-23 13:14 GMT
ആലപ്പുഴ: കായംകുളത്ത് മദ്യപാനം ചോദ്യം ചെയ്തതിന് 45 കാരനെ ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെരിങ്ങാല സ്വദേശികളായ വിഷ്ണു, സുധീരൻ, വിനോദ് കുമാർ എന്നിവരാണ് പിടിയിലായത്. വീടിന് സമീപത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് കൃഷ്ണകുമാറിനെ ഇവർ കൊലപ്പെടുത്തിയത്. ഒളിവിൽ പോയ പ്രതികളെ ആറാട്ടുപുഴ, കാപ്പിൽ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്.
കായംകുളത്ത് റോഡരികിലായിരുന്നു മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം പെരിങ്ങാല കൃഷ്ണാലയത്തിൽ കൃഷ്ണകുമാറിനെയാണ് വീടിനു സമീപത്തെ റോഡിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
പോസ്റ്റമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലിസ് പറഞ്ഞു.