'കലക്കവെള്ളത്തിൽ മീൻപിടിക്കുന്നു...'; വിവാദമുണ്ടാക്കേണ്ട സമയമല്ലെന്ന് കെ.സി വേണുഗോപാൽ

ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകമെന്ന് കർണാടക എം.പി തേജസ്വി സൂര്യയെ വിമർശിച്ചുകൊണ്ട് കെ.സി വേണുഗോപാൽ പറഞ്ഞു.

Update: 2024-07-31 13:17 GMT
Advertising

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ ജനങ്ങൾ പ്രതീക്ഷിക്കുന്നത് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണെന്ന് കെ.സി വേണുഗോപാൽ എം.പി. രാഷ്ട്രീയ വിവാദമുണ്ടാക്കേണ്ട സമയമല്ല ഇതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങൾ ദൗർഭാഗ്യകരമാണ്. കർണാടക എം.പി തേജസ്വി സൂര്യ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. 

'കേന്ദ്രവും സംസ്ഥാനവും സന്നദ്ധസംഘടനകളും ജനപ്രതിനിധികളും ജനങ്ങളും എല്ലാവരും ചേർന്നുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനമാണ് വേണ്ടത്. നമ്മൾ അങ്ങനെ മാതൃക കാണിച്ചവരാണ്. മുന്നറിയിപ്പുണ്ടായിട്ടും നടപ്പാക്കിയില്ലെങ്കിൽ അത് പരിശോധിക്കേണ്ടതാണ്, അതിന് സമയമുണ്ട്. ഇപ്പോൾ രക്ഷാപ്രവർത്തനവും പുനരധിവാസവും ചികിത്സാ സൗകര്യമൊരുക്കലുമാണ് പ്രധാനം.'

'കർണാടക എം.പി തേജസ്വി സൂര്യയുടെ ഉദ്ദേശമെന്താണ്? കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന സമീപനം. ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം എന്നുപറഞ്ഞ പോലെയാണ്. എന്തെങ്കിലും വാസ്തവം വേണ്ടേ. ദുരന്തമായാൽ പോലും വ്യക്തപരമായി ആക്രമിക്കുകയെന്നത് അജണ്ടയാക്കിവെച്ചിരിക്കുകയാണ്' കെ.സി വേണുഗോപാൽ പറഞ്ഞു.  

വയനാട് എം.പിയായിരുന്ന രാഹുല്‍ ഗാന്ധിക്കെതിരെയായിരുന്നു തേജസ്വി സൂര്യയുടെ വിമർശനം. വയനാട്ടിലെ എം.പിയായിരുന്ന രാഹുല്‍ ഗാന്ധി ഒരു തവണപോലും മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടില്ലെന്നാണ് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടിയത്.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News