വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടലിനായി 2000 കോടി
വിലക്കയറ്റത്തിന്‍റെ ഭീഷണി ഒഴിഞ്ഞിട്ടില്ല
തിരുവനന്തപുരം:അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ വിപണി ഇടപെടലിനായി ബജറ്റില്‍ 2000 കോടി വകയിരുത്തി. കഴിഞ്ഞ ബജറ്റില്‍ വിലക്കയറ്റത്തെ നേരിടാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. വിലക്കയറ്റത്തിന്‍റെ ഭീഷണി ഒഴിഞ്ഞിട്ടില്ല.കേരളം ഇന്ത്യയിൽ വിലക്കയറ്റം ഏറ്റവും കുറവുളള സംസ്ഥാനമാണ്. വരുന്ന വര്‍ഷം ആഗോള സാമ്പത്തികമാന്ദ്യത്തിന്‍റെ വര്‍ഷമെന്ന് ലോക് ബാങ്ക് അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ എന്നിവയുടെ വായ്പ സംസ്ഥാനത്തിന്റെ പൊതുവായ്പയാക്കി കേന്ദ്രം വകയിരുത്തുന്നു. എന്നിട്ടും ക്ഷേമപദ്ധതികളില്‍ സംസ്ഥാനം കുറവു വരുത്തിയിട്ടില്ല കേരളത്തോടുള്ള അവഗണനയെ ആ ഘോഷിക്കുന്നവർ ഏത് പക്ഷത്താണ് നിൽക്കുന്നത്.കേന്ദ്രസര്‍ക്കാറിന്റെ ധനനയം സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്നു. സംസ്ഥാനത്തിന്റെ നികുതി അധികാരം പരിമിതമാണ്. കേന്ദ്ര സർക്കാർ നയം സംസ്ഥാന വളർച്ചയെ തടയുന്നുവെന്നും ബാലഗോപാല്‍ ആരോപിച്ചു.