കെ എസ് ആർ ടി സി വിജിലൻസ് ഡയറക്ടറായി ആർ സുകേശനെ നിയമിക്കാനുള്ള നീക്കത്തിനെതിരെ കേരള കോൺഗ്രസ് എം

കെ.എം. മാണിയെ ബാർ കോഴക്കേസിൽ പ്രതിരോധത്തിലാക്കിയത് സുകേശന്റെ അന്വേഷണ റിപ്പോർട്ടുകളായിരുന്നു

Update: 2023-02-11 06:52 GMT

R. Sukeshan

Advertising

കോട്ടയം: ബാർ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആർ സുകേശനെ കെ എസ് ആർ ടിസിയിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ കേരള കോൺഗ്രസ് എം. കെ എസ് ആർ ടി സി വിജിലൻസ് ഡയറക്ടറായി നിയമിക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിയെയും എൽഡിഎഫിനെയും പാർട്ടി എതിർപ്പ് അറിയിച്ചു. അടുത്ത ദിവസം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇതിനെതിരെ പ്രമേയവും പാസാക്കും.

ബാർ കോഴക്കേസിലെ അന്വേഷണ ഉദ്യഗസ്ഥനായ ആർ സുകേശനാണ്. കെ. എം മാണിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. കൂടാതെ അന്വേഷണത്തിന്റെ പേരിൽ കെ എം മാണിയെ വേട്ടയാടിയെന്ന ആരോപണവും കേരള കോൺഗ്രസ്  ഉന്നയിച്ചിരുന്നു. ഇത്തരത്തിൽ കേരള കോൺഗ്രസിന് ശക്തമായ എതിർപ്പുള്ള സുകേശനെ കെ എസ് ആർ ടി സിയുടെ വിജിലൻസ് ഡയറക്ടർ ആയി കൊണ്ട് വരാനാണ് ചില നീക്കങ്ങൾ സർക്കാർ നടത്തിയത്.

അപേക്ഷകൾ ക്ഷണിച്ചതിൽ യോഗ്യനായി കണ്ടെത്തിയത് സുകേശനെ മാത്രമാണെന്നാണ് വിവരം . ഇക്കാര്യം പുറത്ത് വന്നതോടെയാണ് കടുത്ത വിയോജിപ്പ് കേരള കോൺഗ്രസ് ഉയർത്തിയത്.മമുഖ്യമന്ത്രിയെയും എൽഡിഎഫിനെയും  കേരള കോൺഗ്രസ് എം എതിർപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ പരസ്യ പ്രതികരണങ്ങളിലേക്ക് പോകേണ്ടതില്ലെന്നാണ് തീരുമാനം. അടുത്ത 23 ആം തിയതി കോട്ടയത്ത് ചേരുന്ന കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇക്കാര്യം ചർച്ച ചെയ്യും. തുടർന്ന് പ്രമേയം പാസാക്കുമെന്നും സൂചനയുണ്ട്. നിലപാട് സർക്കാർ തിരുത്തിയില്ലെങ്കിൽ കേരള കോൺഗ്രസ് എം കടുത്ത നിലപാടുകളിലേക്ക് പോയേക്കുമെന്നാണ് സൂചന. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News