രാജ്യസഭാ സീറ്റിൽ പ്രതീക്ഷ കൈവിടാതെ കേരളാ കോൺഗ്രസ് എം

എന്‍.ഡി.എയുമായി കേരളാ കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയെന്ന വാർത്തകൾ പാർട്ടിയുടെ ഡിമാൻ്റ് കൂട്ടിയെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്

Update: 2024-06-08 01:01 GMT
Editor : Shaheer | By : Web Desk
Advertising

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ രാജ്യസഭാ സീറ്റിൽ പ്രതീക്ഷ കൈവിടാതെ കേരളാ കോൺഗ്രസ് എം. ഉയഭകക്ഷി ചർച്ചയിൽ എല്‍.ഡി.എഫ് നേതൃത്വം അനുകൂല തീരുമാനമെടുക്കുമെന്നും മാണി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു. ഇക്കാര്യം മുന്നിൽകണ്ടാണ് തെരഞ്ഞെടുപ്പ് തോൽവിയിൽ സി.പി.എമ്മിനെയും സർക്കാരിനെയും വിമർശിക്കാൻ കേരളാ കോൺഗ്രസ് തയാറാകാഞ്ഞത്.

രാജ്യസഭാ സീറ്റ് ഉറപ്പായും ലഭിക്കുമെന്നാണ് കേരളാ കോൺഗ്രസ് എം കരുതുന്നത്. നിലവിലെ രാഷ്ട്രീയ സഹചര്യത്തിൽ എല്‍.ഡി.എഫ് നേതൃത്വം ആവശ്യം നിരസിക്കില്ലെന്നും മാണി വിഭാഗം കണക്കുകൂട്ടുന്നു. അധികമായി ആവശ്യപ്പെട്ട ലോക്സഭാ സീറ്റ് ലഭിച്ചിട്ടില്ല. എം.പി ഇല്ലാതായാൽ പാർട്ടിയുടെ അംഗീകാരത്തിനു പോലും വെല്ലുവിളിയാകും. കൂടാതെ കേരളാ കോൺഗ്രസ് കേന്ദ്രങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ വോട്ട് കൂടിയതും ചൂണ്ടിക്കാട്ടും.

സി.പി.എം സ്വാധീന മേഖലകളിൽ ഇടത് വോട്ടുകൾ ചോർന്നെന്ന പരാതിയും ഉഭയകക്ഷി ചർച്ചയിൽ മുഖ്യമന്ത്രിയെ ധരിപ്പിക്കാനാണ് നീക്കം. രാജ്യസഭാ സീറ്റ് സാധ്യത നിലനിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത പ്രതികരണങ്ങൾ പാർട്ടി ഒഴിവാക്കിയത്. യു.ഡി.എഫിലേക്കുള്ള മടങ്ങിവരവ് ചർച്ചകൾക്കു നിന്നുകൊടുക്കാത്തതും ഇക്കാരണത്താലാണ്.

അതേസമയം, എന്‍.ഡി.എയുമായി കേരളാ കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയെന്ന വാർത്തകൾ പാർട്ടിയുടെ ഡിമാൻ്റ് കൂട്ടിയെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

Summary: Kerala Congress M eyes on the Rajya Sabha seat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News