കേരള മെഡിക്കൽ പ്രവേശനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടി
നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷഫലം പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തില്ല
Update: 2021-11-27 12:23 GMT
കേരള മെഡിക്കൽ- മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടി. നീറ്റ് ഫലം അപ്ലോഡ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം അനുവദിച്ചു. 30 വരെയാണ് സമയം നീട്ടി അനുവദിക്കുന്നത്.
നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷഫലം പ്രവേശന പരീക്ഷ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കാത്ത അപേക്ഷകരെ 2021 ലെ മെഡിക്കൽ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നതല്ല. നീറ്റ് പരീക്ഷ ഫലം സമർപ്പിക്കുന്നതിന് ഇനിയൊരവസരം ഉണ്ടാവില്ല.
കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിലെ പ്രൊസ്പെക്ടസും വിശദമായ വിജ്ഞാപനവും കാണുക. ഹെൽപ് ലൈൻ 0471 2525300