'മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല'; ഫേക്ക് പ്രൊഫൈൽ തട്ടിപ്പുകൾക്കെതിരെ കേരള പൊലീസിന്റെ മുന്നറിയിപ്പ്

വ്യാജ പ്രൊഫൈലുകൾ സൃഷ്ട്ടിക്കുകയും ഫ്രണ്ട് റിക്വസ്റ്റ് അയച്ച് പണം കടം ചോദിക്കുകയുമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ രീതി

Update: 2021-06-12 13:28 GMT
Advertising

സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് പണം തട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. വ്യാജ പ്രൊഫൈലുകൾ സൃഷ്ട്ടിക്കുകയും ഫ്രണ്ട് റിക്വസ്റ്റ് അയച്ച് പണം കടം ചോദിക്കുകയുമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ രീതി.

ഇത്തരത്തിൽ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കണമെന്നും പൊലീസിന്റെ മുന്നറിയിപ്പിൽ പറയുന്നു. കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മുന്നയിപ്പ് നൽകിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല! നമ്മളറിയാതെ തന്നെ നമ്മുടെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് friend request ചോദിക്കുകയും, തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട്. തട്ടിപ്പിനിരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക . അങ്ങനെ ആരെങ്കിലും ചോദിച്ചാലോ , ശ്രദ്ധയില്‍പ്പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക

Full View


Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News