'പ്രോ ചാൻസലർ സെനറ്റിൽ അധ്യക്ഷത വഹിച്ചത് നിയമപ്രകാരം'; ചാൻസലർക്കെതിരെ കേരള സർവകലാശാല സിൻഡിക്കേറ്റ്

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാമെന്നാണ് മന്ത്രി ആർ. ബിന്ദുവിന്റെ പ്രതികരണം

Update: 2024-02-18 05:19 GMT
Advertising

തിരുവനന്തപുരം: ചാൻസലർക്ക് എതിരെ ആഞ്ഞടിച്ച് കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ പ്രസ്താവന. ചാൻസലർ സർവ്വകലാശാല നിയമങ്ങളെ വെല്ലുവിളിക്കുന്നു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് സർവകലാശാലയെ അപമാനിക്കുന്നു. പ്രോ ചാൻസലറായ മന്ത്രി ആർ.ബിന്ദു സെനറ്റിൽ അധ്യക്ഷത വഹിച്ചത് നിയമപ്രകാരമാണ്. അതിന് പ്രോ-ചാൻസലറെ ആരും ചുമതലപ്പെടുത്തേണ്ടതില്ല. സുപ്രിംകോടതി വിധിയും യു.ജി.സി റെഗുലേഷനും അംഗീകരിക്കാൻ ചാൻസലർ തയ്യാറാവണമെന്നും പ്രസ്താവനയിൽ പറയുന്നു.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗവർണർക്ക് കോടതിയെ സമീപിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. വിവാദങ്ങൾകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖല കലുഷിതമാക്കാൻ സർക്കാറിന് താൽപ്പര്യമില്ല. ഗവർണർ വിവാദം സൃഷ്ടിക്കുന്നത് പുതിയ കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. 

അതേസമയം, കേരള സർവകലാശാല വി.സി മോഹനൻ കുന്നുമ്മൽ ഇന്ന് ഗവർണറെ കാണും. സെനറ്റ് യോഗത്തിലെ സംഭവങ്ങൾ വിശദീകരിക്കാനാണ് രാജ്ഭവനിൽവെച്ച് കൂടിക്കാഴ്ച നടത്തുന്നത്. സെനറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടും വി.സി സമർപ്പിച്ചേക്കും. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News