സർവകലാശാല തയാറാക്കിയ സെനറ്റ് പട്ടിക ഗവർണർക്ക് നൽകിയില്ലെന്ന് കേരള വി.സി; സിൻഡിക്കേറ്റിൽ തർക്കം

കേരള സർവകലാശാല സെനറ്റ് നോമിനേഷനിൽ സംഘ്പരിവാറുകാരുടെ പേരുകൾ പലവഴിക്കു വന്നതാണെന്നായിരുന്നു ഗവർണറുടെ വിശദീകരണം

Update: 2023-12-28 17:18 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളുടെ നിയമനത്തിനായി സർവകലാശാല തയാറാക്കിയ പട്ടിക ചാൻസലർക്ക് നൽകിയിട്ടില്ലെന്ന് വൈസ് ചാൻസലർ. പട്ടിക കൈമാറാതിരുന്നത് ചാൻസലറുടെ നിർദേശപ്രകാരമാണെന്നും വി.സി മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റ് യോഗത്തിൽ പറഞ്ഞു. മെറിറ്റ് ലിസ്റ്റ് വി.സിയും ചാൻസലറും ചേർന്ന് അട്ടിമറിച്ചെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു. ശക്തമായ വാഗ്വാദമാണു യോഗത്തിലുണ്ടായത്.

നിർണായക സിൻഡിക്കേറ്റ് യോഗമാണ് ഇന്നു നടന്നത്. സർവകലാശാല സെനറ്റ് നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും സിൻഡിക്കേറ്റിൽ വയ്ക്കണമെന്ന് ഒരു അംഗം വി.സിയോട് ആവശ്യപ്പെട്ടു. ഈ കത്തിന് മറുപടി നൽകാൻ വി.സി തയാറായില്ല. എന്നാൽ, സർവകലാശാലാ ചട്ടങ്ങൾ ചൂണ്ടിക്കാട്ടി അംഗങ്ങളായ ഡോ. ഷിജു ഖാൻ, ജി. മുരളീധരൻ എന്നിവർ സിൻഡിക്കേറ്റ് യോഗത്തിൽ വി.സിക്കെതിരെ രംഗത്തെത്തി. ഇതു തർക്കത്തിലേക്കു നീങ്ങി. പിന്നാലെയാണ് സർവകലാശാല തയാറാക്കിയ പട്ടിയ ഗവർണർക്കു കൈമാറിയിട്ടില്ലെന്ന് വി.സി വ്യക്തമാക്കിയത്.

അതേസമയം, കേരള സർവകലാശാല സെനറ്റ് നോമിനേഷനിൽ സംഘ്പരിവാറുകാരുടെ പേരുകൾ വന്നതെങ്ങനെയെന്ന ചോദ്യത്തിന് ഗവർണർ കൃത്യമായ മറുപടി നൽകിയില്ല. പേരുകൾ പലവഴിക്ക് വന്നതാണെന്നായിരുന്നു മാധ്യമപ്രവർത്തകരോട് ആരിഫ് മുഹമ്മദ് ഖാന്റെ വിശദീകരണം.

Full View

അതിനിടെ, തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവർത്തകർ ഇന്നും ഗവർണർക്കുനേരെ കരിങ്കൊടി പ്രതിഷേധം നടത്തി.

Summary: Kerala VC Mohan Kunnummal admits that the Senate list prepared by the university was not given to the Governor

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News