കെ.കെ കൊച്ചിന് വചനം പുരസ്കാരം
പെരുമ്പടവം ശ്രീധരനും അംഗങ്ങളായ പി.കെ പാറക്കടവ്, കെ.ഇ.എന്‍, പി.കെ പോക്കര്‍ എന്നിവരാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്
Update: 2024-01-19 07:18 GMT
കോഴിക്കോട്: വചനം ബുക്സ് സാഹിത്യകാരനായ നാരായന്‍റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ദലിത് എഴുത്തുകാരനും ചിന്തകനും ആക്റ്റിവിസ്റ്റുമായ കെ.കെ. കൊച്ചിന്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി ആദ്യ വാരം കോഴിക്കോട് വെച്ച് സമ്മാനിക്കും. അവാർഡ് കമ്മിറ്റി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരനും അംഗങ്ങളായ പി.കെ പാറക്കടവ്, കെ.ഇ.എന്‍, പി.കെ പോക്കര്‍ എന്നിവരാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
'ദലിതൻ' എന്ന കൊച്ചിന്‍റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും , ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികൾ.