വഖ്ഫ് സ്വത്തുക്കളെക്കുറിച്ച് വെള്ളിയാഴ്ച പള്ളികളിൽ ഉദ്‌ബോധനം നടത്തണം: കെഎൻഎം

വഖ്ഫ് സ്വത്തുക്കളിൽ നിന്നുള്ള വരുമാനംകൊണ്ടാണ് പള്ളികളും അനാഥാലയങ്ങളും പ്രവർത്തിക്കുന്നത്. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം വിശ്വാസികളുടെയും മുതവല്ലിമാരുടെയും ബാധ്യതയാണ്.

Update: 2021-12-02 12:14 GMT
Advertising

വഖ്ഫ് സ്വത്തുക്കളുടെ ഉപയോഗവും സംരക്ഷണവും സംബന്ധിച്ച് വെള്ളിയാഴ്ച പള്ളികളിൽ ഉദ്‌ബോധനം നടത്തണമെന്ന് കെഎൻഎം ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. വഖ്ഫ് ബോർഡിലെ ഉദ്യോഗസ്ഥ നിയമനം പിഎസ് സിക്ക് വിടാനുള്ള തീരുമാനത്തിൽ എല്ലാ മുസ്‌ലിം സംഘടനകളും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സമുദായത്തെ മൊത്തമായി ബാധിക്കുന്ന വിഷയങ്ങളിൽ പൊതുനിലപാടിനോട് ചേർന്നുനിൽക്കുന്ന സമീപനമാണ് സംഘടനക്കുള്ളതെന്നും അതിൽ കക്ഷിരാഷ്ട്രീയ ബന്ധങ്ങൾ പരിഗണിക്കാറില്ലെന്നും കുറിപ്പിൽ പറയുന്നു.

വഖ്ഫ് സ്വത്തുക്കളിൽ നിന്നുള്ള വരുമാനംകൊണ്ടാണ് പള്ളികളും അനാഥാലയങ്ങളും പ്രവർത്തിക്കുന്നത്. വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം വിശ്വാസികളുടെയും മുതവല്ലിമാരുടെയും ബാധ്യതയാണ്. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിൽ സർക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ട്.

മറ്റു ആരാധനാലയങ്ങൾക്കൊന്നുമില്ലാത്ത ഒരു നിബന്ധന മുസ്‌ലിം പള്ളികൾക്കും അവയുടെ സ്വത്തിനും മാത്രം ബാധകമാക്കുക എന്നതിലെ അനീതി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണം. രാഷ്ട്രീയ വിവാദവും കക്ഷി താൽപര്യങ്ങളും പ്രസംഗത്തിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രതിഷേധക്കുറിപ്പിൽ പറയുന്നു.




 


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News