അവസാനനോക്കു കാണാന്‍ പുഷ്പനുമെത്തി, 'ലാല്‍ സലാം' മുഴക്കി പ്രവര്‍ത്തകര്‍; പിറന്ന നാട്ടില്‍ ധീരസഖാവിനെ യാത്രയാക്കാന്‍ ജനസഞ്ചയം

പൂർണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്താണ് സംസ്‌കാരം

Update: 2022-10-02 16:05 GMT
Advertising

കണ്ണൂർ: ജന്മനാട്ടില്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന രാഷ്ട്രീയ അതികായനെ അവസാന നോക്കുകാണാന്‍ പ്രിയപ്പെട്ട പുഷ്പനുമെത്തി. തേങ്ങലടക്കാന്‍ പ്രയാസപ്പെടുന്ന ജനസാഗരത്തിനു നടുവിലേക്കാണ് കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ പുഷ്പനുമെത്തിയത്. മുദ്രാവാക്യം വിളികളോടെയാണ് ടൗൺഹാളിലുണ്ടായിരുന്നവർ പുഷ്പനെ സ്വീകരിച്ചത്. ജനസാഗരമാണ് നാടിന്‍റെ വീരപുത്രനെ കാണാന്‍ തലശ്ശേരി ടൗൺഹാളിലേക്ക് ഒഴുകിയെത്തുന്നത്.

കണ്ണൂർ എയർപോർട്ടിൽ നിന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹം ഇന്ന് മുഴുവൻ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം കോടിയേരി ഈങ്ങയിൽപ്പീടികയിലെ വസതിയിലെത്തിക്കും. പൂർണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്താണ് സംസ്‌കാരം.

Full View

ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരിക്ക് അന്ത്യോപചാരമർപ്പിച്ചു. പ്രതീക്ഷിച്ചതിലും വൈകിയാണ് കോടിയേരിയുടെ മൃതദേഹം ചെന്നൈയിൽ നിന്ന് കൊണ്ടുവരാനായത്. എയർ ആംബുലൻസിനായുള്ള നടപടികളായിരുന്നു കാരണം.

രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം ആശുപത്രിയിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചത്. 11.20ഓടെ ബെംഗളൂരുവിൽ എത്തിയ എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഭാര്യ വിനോദിനി, മകൻ ബിനോയ് കോടിയേരി, മരുകൾ റനീറ്റ എന്നിവരാണ് മൃതദേഹത്തെ അനുഗമിച്ചത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News