സൂപ്പർമാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ മർദിച്ച സംഭവം: കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും
ഇന്നലെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു,ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
Update: 2023-01-08 01:24 GMT
കൊല്ലം: കൊല്ലം നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ പേർ ഇന്ന് അറസ്റ്റിലായേക്കും. ഇന്നലെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 13 സിഐടിയു പ്രവർത്തകർ ചേർന്ന് അക്രമിച്ചുവെന്നാണ് കടയുടമയായ ഷാനിന്റെ പരാതി.
വെള്ളിയാഴ്ച്ച വൈകിട്ട് മദ്യപിച്ച് കടയിലെത്തിയ സിഐടിയു പ്രവർത്തകനായ കിരണുമായി കടയുടമ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നാണ് പ്രവർത്തകർ ഇയാളെ മർദിച്ചത്. കിരൺ ഗോഡൗണിലെത്തി ബഹളം വച്ചത് ചോദ്യംചെയ്തതിനായിരുന്നു മർദനമെന്നാണ് വിവരം.