കൂടത്തായ് റോയ് വധക്കേസ്: എതിർവിസ്താരം തുടങ്ങി

ഒന്നാം പ്രതി ജോളിക്ക് വേണ്ടി അഡ്വ. ബി.എ ആളൂർ ക്രോസ് വിസ്താരം നടത്തി

Update: 2023-06-20 03:42 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: കൂടത്തായ് റോയ് വധക്കേസിൽ എതിർവിസ്താരം തുടങ്ങി. റോയിയുടെ സഹോദരി റെഞ്ചി തോമസിൻറെ വിസ്താരമാണ് ആദ്യം നടക്കുന്നത് . ഒന്നാം പ്രതി ജോളിക്ക് വേണ്ടി അഡ്വ. ബി.എ ആളൂർ ക്രോസ് വിസ്താരം നടത്തി. റോയി തോമസിൻറെ മരണം ആത്മഹത്യ ആയിരുന്നെന്നും  വസ്തു തർക്കം കാരണം കൊലപാതകമാക്കി ചിത്രീകരിച്ചതാണെന്നുമായിരുന്നു  പ്രതിഭാഗത്തിൻറെ വാദം. ഇത് റെഞ്ചി തോമസ് നിഷേധിച്ചു.

2011 ൽ നടന്ന സംഭവത്തിൽ 2019 വരെ പരാതി നൽകാതിരുന്നത്  ആത്മഹത്യയാണെന്ന് ജോളി പറഞ്ഞു വിശ്വസിപ്പിച്ചതു കൊണ്ടാണെന്ന് റെഞ്ചി മൊഴി നൽകി റോയ് തോമസിന് വൈദ്യ സഹായം നൽകാൻ ജോളി വേണ്ടതെല്ലാം ചെയ്തെന്ന  വാദവും റെഞ്ചി നിഷേധിച്ചു. റോയിയുടെ മരണത്തിൽ പ്രത്യേക പരാതി നൽകാതിരുന്നതിൻറെ കാരണം പ്രതിഭാഗം ആരാഞ്ഞു.

കുടുംബത്തിലെ എല്ലാ ദുരൂഹമരണങ്ങളും അന്വേഷിക്കണമെന്നാണ് പരാതിയിൽ പറഞ്ഞതെന്ന് റെഞ്ചി  പറഞ്ഞു. രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനിച്ചു കള്ള കേസ് എടുപ്പിക്കുക ആയിരുന്നു എന്ന വാദവും റെഞ്ചി നിഷേധിച്ചു. തൻറെ പിതാവ് അമ്മയുടെ വസ്തു വിറ്റ് 18 ലക്ഷം രൂപ നൽകിയത് റോയിക്ക് ബിസിനസ് നടത്താനായിരുന്നില്ല, പകരം വീടും സ്ഥലവും വാങ്ങാനായിരുന്നെന്നും റെഞ്ചി കോടതിയിൽ മൊഴി നൽകി. അഡ്വ. ബി ആളൂരാണ് ജോളിയുടെ അഭിഭാഷകൻ. പ്രോസിക്യൂഷനു വേണ്ടി  സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ ഉണ്ണികൃഷ്ണൻ അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ സുഭാഷും ഹാജരായി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News