കോട്ടയം നഗരസഭയിൽ UDFനെതിരെ അവിശ്വാസ പ്രമേയം; ബിജെപിയുടെ പിന്തുണ തേടി എൽഡിഎഫ്
ബിജെപിക്ക് ആത്മാർത്ഥത തെളിയിക്കാനുള്ള അവസരമെന്ന് സിപിഎം നേതാവ് കെ.അനിൽകുമാർ
കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ യുഡിഎഫ് ഭരണസമിതിക്ക് എതിരായ അവിശ്വാസ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ തേടി എൽഡിഎഫ്.പെൻഷൻ തട്ടിപ്പിനെതിരെ സമരം ചെയ്ത ബിജെപിക്ക് അവരുടെ ആത്മാർത്ഥത തെളിയിക്കാനുള്ള അവസരമെന്ന് സിപിഎം നേതാവ് കെ.അനിൽകുമാർ പറഞ്ഞു. 21 സീറ്റുള്ള യുഡിഎഫ് സ്വതന്ത്രയെ ചെയർപേഴ്‌സൺ ആക്കിയാണ് നഗരസഭാ ഭരണം പിടിച്ചത്.
ബിജെപി നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നു. ബിജെപി നടത്തിയ സമരം ആത്മാർത്ഥതയുള്ളതാണെങ്കിൽ അവർക്കൊരു അവസരം ഞങ്ങൾ നൽകുകയാണ്. ഇടതുപക്ഷം നൽകുന്ന അവിശ്വാസ പ്രമേയത്തോട് ബിജെപി നിലപാട് സ്വീകരിക്കണമെന്നും കെ.അനിൽകുമാർ പറഞ്ഞു.
സ്വതന്ത്രയെ ചെയർപേഴ്‌സൺ ആക്കിയാണ് നഗരസഭാ ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. നിലവില്‍ യുഡിഎഫ്-21, എല്‍ഡിഎഫ്-22, ബിജെപി-8, സ്വതന്ത്ര-1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. അവിശ്വാസ പ്രമേയം പാസായാൽ എൽഡിഎഫിന് സ്വാഭാവികമായും ഭരിക്കാനുള്ള അവസരം ഉണ്ടാകും എന്നും കെ അനിൽകുമാർ പറഞ്ഞു.