കോൺഗ്രസ്‌ നേതാവ് കളരിയിൽ രാധാകൃഷ്ണൻ നിര്യാതനായി

കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്നു

Update: 2023-08-25 16:45 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ഡി.സി.സി ജനറൽ സെക്രട്ടറി കളരിയിൽ രാധാകൃഷ്ണൻ നിര്യാതനായി. 74 വയസായിരുന്നു. കോഴിക്കോട് കോർപറേഷൻ മുൻ കൗൺസിലറും ചേവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റുമാണ്.

ദീർഘകാലം മാളിക്കടവ് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റായിരുന്നു. നിലവിൽ വേങ്ങേരി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടറാണ്. ഹിന്ദുസ്ഥാൻ യൂനിലിവർ ലിമിറ്റഡ് ജീവനക്കാരനായിരുന്നു.

അച്ഛൻ പരേതനായ കളരിയിൽ നാരായണൻ നായർ, അമ്മ പരേതനായ ദേവകിയമ്മ. ഭാര്യ സുഭാഷിണി. മക്കൾ: രാജീവ്(എക്സ്. ഇന്ത്യൻ നേവി), രാജേഷ്(കേരള പൊലീസ്), രാഹുൽ(ഖാദി ബോർഡ്‌), മരുമക്കൾ: രമ്യ രാജീവ്, അഞ്ജുഷ രാജേഷ്, രേഷ്മ രാഹുൽ. സഹോദരങ്ങൾ പരേതനായ പത്മനാഭൻ, ശങ്കരൻ(വിശ്വനാഥൻ), ചന്ദ്രൻ, പ്രകാശൻ, ബേബി, ഗീത, ലത.

മൃതദേഹം നാളെ രാവിലെ 8.30ന് ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കും. ശവസംസ്കാരം ഒന്‍പതിനു വീട്ടുവളപ്പിൽ.

Summary: Kozhikode DCC General Secretary Kalariyil Radhakrishnan passed away

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News