കോഴിക്കോട് മെഡി. കോളജ് പ്രിൻസിപ്പലിനെ മാറ്റാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ്
ഡോ. കെ കെ മുബാറക്കിനെ രണ്ടാഴ്ചക്കകം പ്രിൻസിപ്പലായി നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു
കൊച്ചി: വയനാട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ കെ മുബാറക്കിനെ രണ്ടാഴ്ചക്കകം പ്രിൻസിപ്പലായി നിയമിക്കണമെന്നും ഉത്തരവിൽ പറയുന്നു.തന്നെ പ്രിൻസിപ്പലാക്കാത്തതിനെതിരെ ഡോ കെ.കെ മുബാറക്ക് നൽകിയ ഹരജിയിലാണ് വിധി.
കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ തസ്കികയിലേക്ക് ഒഴിവു വന്നപ്പോള്‍ ആദ്യം അപേക്ഷ നൽകിയത് ഡോ. കെ കെ മുബാറക്കായിരുന്നു. എന്നാൽ അദ്ദേഹത്തെ അവഗണിച്ചുകൊണ്ട് നിലവിലെ പ്രിൻസിപ്പൽ ഇ വി ഗോപിയെ സ്ഥാനക്കയറ്റം നൽകി പ്രിൻസിപ്പലായി നിയമിക്കുകയായിരുന്നു. ഇതിനെതിരെ ഡോ. കെ കെ മുബാറക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിൽ ഉചിതമായ ആളുകള്‍ക്ക് നിയമനം നൽകണമെന്ന പ്രാഥമിക ഉത്തരവ് വന്നിരുന്നെങ്കിലും ഇതിനെ സർക്കാർ അവഗണിക്കുകയായിരുന്നു.
വയനാട് മെഡിക്കൽ പ്രാരംഭ ഘട്ടത്തിലാണെന്നും ഡോ.കെ കെ മുബാറക്കിന്‍റെ സേവനം ആവശ്യമാണെുമായിരുന്നു അന്ന് സർക്കാർ അറിയിച്ചിരുന്നത്. സർക്കാർ ഉന്നയിക്കുന്ന വാദങ്ങള്‍ തെറ്റാണെന്നും വയനാട് മെഡിക്കൽ കോളേജ് ഒരു മെഡിക്കൽ കോളേജ് എന്ന നിലയിൽ പ്രവർത്തിക്കാൻ ആരംഭിച്ചിട്ടില്ലെന്നും അതിനാൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്‍റെ ആവശ്യമില്ലെന്നും കാണിച്ച് കെ കെ മുബാറക്ക് വീണ്ടും പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്‍റെ ഉത്തരവ്.
കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ തസ്കികയിലേക്ക് ഡോ.കെ കെ മുബാറക്കിനെ നിയമിക്കുന്നതിനോടൊപ്പം നിലവിലെ പ്രിൻസിപ്പൽ ഇ വി ഗോപിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും ഉത്തരവിൽ പറയുന്നു.