കോഴിക്കോട് മെഡി. കോളജിലെ സീലിങ് അടർന്നുവീണു; രോഗികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഒരു മീറ്റർ ചുറ്റളവിലാണ് സീലിങ് അടര്‍ന്നുവീണത്
Update: 2022-12-12 16:28 GMT
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീലിങ് അടര്‍ന്നുവീണു. വാര്‍ഡുകള്‍ക്കടുത്തെ വരാന്തയിലാണ് സീലിങ് അടര്‍ന്നുവീണത്.
രോഗികളും കൂട്ടിരിപ്പുകാരും ഇരിക്കെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഇന്ന് വൈകീട്ടാണ് സംഭവമുണ്ടായത്. ഒരു മീറ്റർ ചുറ്റളവിലാണ് സീലിങ് അടര്‍ന്നുവീണത്.