കോഴിക്കോട് മെഡിക്കൽ കോളജിൽ കോക്ലിയർ ഇംപ്ലാന്റേഷന് ആവശ്യമായ സ്പീച്ച് തെറാപിസ്റ്റുകളെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി

ആശുപത്രിയില്‍ വേണ്ടത്ര സ്പീച്ച് തെറാപ്പിസ്റ്റുകളില്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

Update: 2023-08-08 07:25 GMT
Editor : rishad | By : Web Desk
Advertising

കോഴിക്കോട്: കോക്ലിയർ ഇംപ്ലാന്റേഷന് ആവശ്യമായ സ്പീച്ച് തെറാപിസ്റ്റുകളെ നിയമിക്കും. ഇതിനുള്ള പണം സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നൽകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഹോസ്റ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് നിയമനം നടത്താം. ആശുപത്രിയില്‍ വേണ്ടത്ര സ്പീച്ച് തെറാപ്പിസ്റ്റുകളില്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങുന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്കുള്ള കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ താളംതെറ്റിയിരുന്നു. ആശുപത്രിയില്‍ വേണ്ടത്ര സ്പീച്ച് തെറാപ്പിസ്റ്റുകളില്ലാത്തതായിരുന്നു ചികിത്സ മുടങ്ങാന്‍ കാരണം. ശസ്ത്രക്രിയ എപ്പോള്‍ നടത്താന്‍ കഴിയുമെന്ന ആശങ്കയിലായിരുന്നു ചികിത്സ മുടങ്ങിയ കുട്ടികളുടെ രക്ഷിതാക്കള്‍.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ അബ്ദുല്‍ ബാസിത് - ഷമീമ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചതാണ്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതിക്ക് കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് തീയതിയും കിട്ടി. എന്നാല്‍ ശേഷമുള്ള തെറാപ്പിക്ക് ആശുപത്രിയില്‍ വേണ്ടത്ര സ്പീച്ച് തെറാപ്പിസ്റ്റുകളില്ല.

ഇതോടെ ശസ്ത്രക്രിയയും അനിശ്ചിതത്വത്തിലായി. 44 കുട്ടികള്‍ക്ക് അടിയന്തര ശസ്ത്രക്രിയയ്ക്ക് അംഗീകാരം നല്‍കിയെന്ന് കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. സ്പീച്ച് തെറാപ്പിസ്റ്റുകളുടെ കുറവ് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന മറ്റുകുട്ടികളുടെ ചികിത്സയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News