'വിദ്യാഭ്യാസ മന്ത്രി തറ ഗുണ്ട'; ശിവന്‍കുട്ടിയുടെ കൈമുതല്‍ ആഭാസത്തരം മാത്രമെന്ന് കെ. സുധാകരന്‍

ഒരു ഗുണ്ടയെ മന്ത്രിയായി കാണാനാകില്ലെന്നും ശിവൻകുട്ടിക്ക് നൽകേണ്ടത് ഗുണ്ടാപ്പട്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

Update: 2021-08-04 06:31 GMT
Advertising

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഗുണ്ടയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ആഭാസത്തരം മാത്രമാണ് ശിവൻകുട്ടിയുടെ കൈമുതലെന്നും സുധാകരന്‍ പറഞ്ഞു. നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞ, ശിവന്‍കുട്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ മറ്റൊരു ശിവൻകുട്ടിയാണ്. എം.വി രാഘവനെ നിയമസഭയിൽ ചവിട്ടി കൂട്ടിയ സി.പി.എം ശിവൻകുട്ടിയെ സംരക്ഷിക്കുന്നതിൽ അത്ഭുതമില്ലെന്നും കെ. സുധാകരൻ ആഞ്ഞടിച്ചു. ഒരു ഗുണ്ടയെ മന്ത്രിയായി കാണാനാകില്ലെന്നും ശിവൻകുട്ടിക്ക് നൽകേണ്ടത് ഗുണ്ടാപ്പട്ടമാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കുപ്രസിദ്ധി നേടിയവരാണ് സി.പി.എം നേതാക്കളെന്നും സുധാകരൻ തിരുവനന്തപുരത്ത് പറഞ്ഞു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News