ഗ്രൂപ്പ് യോഗങ്ങൾ അംഗീകരിക്കില്ല; മാധ്യമപ്രവർത്തകരെ അക്രമിച്ചതിൽ ദുഃഖമുണ്ടെന്ന് കെ സുധാകരൻ
കോഴിക്കോട് നടന്നത് ഗ്രൂപ്പ് യോഗമാണോ എന്ന് അന്വേഷിക്കും. ഡിസിസിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി തീരുമാനിക്കും. ഗ്രൂപ്പ് യോഗങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കില്ല.
കോഴിക്കോട് മാധ്യമപ്രവർത്തകരെ മർദിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആക്രമണം വളരെ മോശമായിപ്പോയി. ഡിസിസിയുടെ റിപ്പോർട്ട് മറ്റന്നാൾ കിട്ടും. ആവശ്യമെങ്കിൽ കെപിസിസി വീണ്ടും അന്വേഷണം നടത്തും. ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടന്നത് ഗ്രൂപ്പ് യോഗമാണോ എന്ന് അന്വേഷിക്കും. ഡിസിസിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി തീരുമാനിക്കും. ഗ്രൂപ്പ് യോഗങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കില്ല. ഡിസിസി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോഴിക്കോട് ഒരു വിഭാഗം നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവും വ്യക്തമാക്കിയിരുന്നു.