കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിക്കുന്നു; വിടി ബല്‍റാമിന് സോഷ്യല്‍ മീഡിയ ചുമതല
കെ.പി.സി.സി ഓഫീസ് ചുമതലയില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി.എസ് ബാബുവിനെ മാറ്റി
തിരുവനന്തപുരം: കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയ ചുമതല വിടി ബല്‍റാമിന് നല്‍കാന്‍ ധാരണയായി. കെ.പി.സി.സി ഡിജിറ്റൽ മീഡിയയുടെ ചുമതല ഡോ.പി സരിനാണ്. അനിൽ ആന്‍റണിക്ക് പകരക്കാരനായാണ് ഡോ. സരിന്‍റെ നിയമനം. ബി.ബി.സി ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവിൽ പാർട്ടി പദവിയിൽ നിന്ന് അനിൽ ആന്‍റണി രാജിവെച്ചിരുന്നു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകും.
സരിനെയും ബല്‍റാമിനെയും കൂടാതെ ബി.ആര്‍.എം ഷെഫീര്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, നിഷ സോമന്‍, വീണ എസ് നായര്‍, താര ടോജോ അലക്‌സ്, ടി.ആര്‍ രാജേഷ് എന്നിവരെയും അംഗങ്ങളായി പരിഗണിക്കുമെന്നാണ് സൂചന.
കെ.പി.സി.സി ഓഫീസ് ചുമതലയില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി.എസ് ബാബുവിനെ മാറ്റി. സംഘടന ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് ഓഫീസ് ചുമതല കൂട്ടി. ഓഫീസ് നടത്തിപ്പില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ജി.എസ് ബാബുവിനെ സേവാദളിന്‍റെ ചുമതല നല്‍കാനും തീരുമാനമായി.