കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം

അപകടത്തില്‍പ്പെട്ടവരെ മന്ത്രിമാരായ വീണ ജോര്‍ജും ചിഞ്ചു റാണിയും മെഡിക്കല്‍ കോളജിൽ വന്ന് സന്ദര്‍ശിച്ചു

Update: 2022-05-30 17:30 GMT
Editor : ijas
Advertising

കൊല്ലം: കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരുക്ക്. കൊല്ലം ചിതറ മടത്തറ ജംഗ്ഷനിലാണ് അപകടം നടന്നത്.പാലോടുനിന്നു കുളത്തുപ്പുഴയ്ക്ക് പോയതാണ് കെഎസ്ആർടിസി ബസ്. തെന്മല ഭാഗത്തു നിന്ന് പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്. വലിയ വളവ് തിരിയുന്നതിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

 പരുക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരം പാറശാലയിൽ നിന്ന് വിനോദയാത്രയ്ക്ക് പോയവരാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസുകൾ റോഡിനരികെയുള്ള വീടിന് സമീപത്തേക്ക് കയറിയാണ് നിന്നത്. കൊടും വളവായിരുന്ന സ്ഥലത്ത് ടൂറിസ്റ്റ് ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടം കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

ബസിൽ കുടുങ്ങിയവരെ കടയ്ക്കൽനിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും കടയ്ക്കൽ, ചിതറ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. അപകടത്തില്‍പ്പെട്ടവരെ മന്ത്രിമാരായ വീണ ജോര്‍ജും ചിഞ്ചു റാണിയും മെഡിക്കല്‍ കോളജിൽ വന്ന് സന്ദര്‍ശിച്ചു.  അപകടത്തിൽ പെട്ട 41 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും 80 പേരെ കടയ്ക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി അറിയിച്ചു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.-04712528322

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News