യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

ചിറ്റാർ സ്വദേശി എസ് ഷാജഹാനെയാണ് കെ.എസ്.ആര്‍.ടി.സി സസ്പെൻഡ് ചെയ്തത്. ഷാജഹാനെതിരെ കോട്ടയം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.

Update: 2022-04-20 10:04 GMT
Editor : rishad | By : Web Desk
Advertising

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ചിറ്റാർ സ്വദേശി എസ് ഷാജഹാനെയാണ് കെ.എസ്.ആര്‍.ടി.സി സസ്പെൻഡ് ചെയ്തത്. ഷാജഹാനെതിരെ കോട്ടയം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. 

യാത്രക്കാരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ബസ് ജീവനക്കാരന്റെ ഭാഗത്ത് നിന്നുള്ള പ്രവൃത്തി കുറ്റകരമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ 17ന് പത്തനംതിട്ടയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസില്‍വച്ചാണ് ഇയാള്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയില്‍ എത്തിയപ്പോള്‍ ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ ആരോപണം.

സംഭവം നടന്ന സമയത്തിന് ശേഷം പരാതിക്കാരിയെ ഇയാൾ ഫോൺ മുഖാന്തിരം ബന്ധപ്പെടാൻ ശ്രമിക്കുകയും, യാത്രക്കാരി പ്രതികരിക്കാത്തതിനാൽ വാട്ട്സ് ആപ്പിൽ വോയിസ് മെസേജ് അയക്കുകയും ചെയ്തിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News