ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല മുൻഗണനയെന്ന് കെ.എസ്.ആർ.ടി.സി
അഞ്ചാം തിയതി ശമ്പളം നൽകണമെന്ന സ്വകാര്യ ഹരജിക്കെതിരായ എതിർ സത്യവാങ്മൂലത്തിലാണ് മറുപടി
തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകുന്നതല്ല മുൻഗണനയെന്ന് കെ.എസ്.ആർ.ടി.സി. അഞ്ചാം തിയതി ശമ്പളം നൽകണമെന്ന സ്വകാര്യ ഹരജിക്കെതിരായ എതിർ സത്യവാങ്മൂലത്തിലാണ് മറുപടി. എതിർ സത്യവാങ്മൂലത്തിൽ ജീവനക്കാർക്കെതിരെ രൂക്ഷവിമർശനം. സത്യവാങ്മൂലത്തിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
അതേസമയം ശമ്പളം വൈകുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ സംഘടനകളുടെ സമരം തുടരുന്നു. സി.ഐ.ടി.യു,ഐ.എന്‍.ടി.യു.സി,ബി.എം.എസ് സംഘടനകള്‍ക്ക് പുറമെ എ.ഐ.ടി.യു.സിയും സമരം തുടങ്ങി.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ബാക്കി തുക കൂടി ലഭിക്കാതെ പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്. 65 കോടി രൂപയാണ് ശമ്പള വിതരണത്തിനായി സി.എം.ഡി ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബാക്കി തുക മാനേജ്മെന്‍റ് തന്നെ കണ്ടെത്തണമെന്ന നിലപാടാണ് സര്‍ക്കാരിനും.