മെയ് മാസത്തെ ശമ്പളം നൽകാൻ 65 കോടി ധനസഹായം തേടി കെ.എസ്.ആർ.ടി.സി

ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്നലയോടെ പൂർത്തിയായി

Update: 2022-05-22 04:27 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: മെയ് മാസത്തെ ശമ്പളം നൽകാൻ 65 കോടി ധനസഹായം തേടി കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് സർക്കാരിന് കത്ത് നൽകി. ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്നലയോടെ പൂർത്തിയായിരുന്നു. രണ്ട് തവണ സർക്കാർ സഹായം നൽകിയാണ് കഴിഞ്ഞ മാസത്തെ ശമ്പളവിതരണം പൂർത്തിയാക്കിയത്. ആദ്യത്തെ തവണ 30 കോടിയും രണ്ടാമത്തെ തവണ 20 കോടി രൂപയുമാണ് സർക്കാർ ധനസഹായം നൽകിയത്.

ഈ മാസത്തെ ശമ്പളം നൽകാനാണ് കെ.എസ്.ആർ.ടി.സി ധനസഹായം തേടിയത്. എന്നാൽ ആദ്യഘട്ടത്തിൽ 30 കോടി രൂപ മാത്രമേ സർക്കാർ ധനസഹായമായി നൽകാൻ സാധ്യതയൊള്ളൂ. മെയ് മാസത്തെ ശമ്പളം അഞ്ചാം തീയതിക്കുള്ളിൽ നൽകിയില്ലെങ്കിൽ ആറാം തീയതി തൊട്ട് സമരം നടത്തുമെന്ന് സി.ഐ.ടി.യു തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News