എം.വി.ഡിക്കെതിരായ റോബിൻ ബസിന്റെ ഹരജിയിൽ കക്ഷി ചേരാൻ കെ.എസ്.ആര്‍.ടി.സി
റോബിൻ ബസിന്റേത് നിയമവിരുദ്ധ സർവീസാണെന്നാണ് അപേക്ഷയിലെ പ്രധാന ആരോപണം
Update: 2023-11-23 13:33 GMT
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരായ റോബിൻ ബസിന്റെ ഹരജിയിൽ കക്ഷി ചേരാൻ കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയിൽ അപേക്ഷ നൽകി. റോബിൻ ബസിന്റേത് നിയമവിരുദ്ധ സർവീസാണെന്നാണ് അപേക്ഷയിലെ പ്രധാന ആരോപണം. റോബിൻ സർവീസ് നടത്തുന്നത് ദേശസാത്കൃത റൂട്ടിലൂടെയാണ് . കെ.എസ്.ആര്‍.ടി.സിക്കും സംരക്ഷിത പെർമിറ്റുടമകൾക്കും മാത്രമാണ് ഈ റൂട്ടിൽ സർവീസ് നടത്താൻ അവകാശം ഉള്ളതെന്നും കെഎസ്ആർടിസി അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുൻകൂട്ടി ബുക്ക് ചെയ്ത യാത്രക്കാരുമായി സർവീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി നൽകിയ ഉത്തരവ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു. ഇതിനിടയിലാണ് കക്ഷി ചേർക്കാൻ അപേക്ഷയുമായി കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചത്.