നെയ്യാർ ക്യാമ്പിലെ കൂട്ടത്തല്ലില്‍ കെ.എസ്.യു നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചു

നെ​യ്യാ​റിൽ ന​ട​ന്ന സം​സ്ഥാ​ന ക്യാ​മ്പി​ലെ കൂ​ട്ട​ത്ത​ല്ലി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം കെ.​എ​സ്.​യു സം​സ്ഥാ​ന ക​മ്മി​റ്റി​ക്കാ​ണെ​ന്ന്​ കെ.​പി.​സി.​സി ​നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി നേരത്തെ വ്യക്തമാക്കിയിരുന്നു

Update: 2024-08-24 07:08 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: നെയ്യാർ ക്യാമ്പിലെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതാക്കള്‍ക്കെതിരായ നടപടി പിൻവലിച്ചു. തിരുവനന്തപുരം ജില്ലാ നേതാക്കളായ അൽഅമീൻ, ജെറിൻ എന്നിവര്‍ക്കും എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോയ്ക്കുമെതിരെയുള്ള സസ്പെഷനാണു റദ്ദാക്കിയത്. സംഘർഷം ഉണ്ടാക്കി, വാർത്ത ചോർത്തിനൽകി തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. അതേസമയം, സംസ്ഥാന ഭാരവാഹിയായ അനന്തകൃഷ്ണനെതിരായ നടപടി പിൻവലിച്ചിട്ടില്ല.

നെ​യ്യാ​റിൽ ന​ട​ന്ന സം​സ്ഥാ​ന ക്യാ​മ്പി​ലെ കൂ​ട്ട​ത്ത​ല്ലി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം കെ.​എ​സ്.​യു സം​സ്ഥാ​ന ക​മ്മി​റ്റി​ക്കാ​ണെ​ന്ന്​ കെ.​പി.​സി.​സി ​നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി നേരത്തെ വ്യക്തമാക്കിയിരുന്നു. കെ.എസ്‍.യു ക്യാമ്പിൽ വി.ഡി സതീശനെ മാത്രം പങ്കെടുപ്പിച്ചതിൽ പരോക്ഷ വിമർശനവും റിപ്പോർട്ടിലുണ്ട്.

കോൺഗ്രസ് നേതാക്കളുടെ ഭിന്നതയിൽ കെ.എസ്.യു നേതാക്കൾ കക്ഷിചേർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻകാല നേതാക്കളെ പങ്കെടുപ്പിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായി. കെ. സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ അടക്കമുള്ളവരെ പങ്കെടുപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്‌.

Summary: Suspension of KSU leaders withdrawn in  the Neyyar camp clash

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News