KSU യൂണിറ്റിനെച്ചൊല്ലി തർക്കം; കണ്ണൂർ ഐടിഐയില്‍ KSU- SFI സംഘർഷം

ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു

Update: 2024-12-11 09:02 GMT
Advertising

കണ്ണൂർ: കണ്ണൂർ ഐടിഐയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് KSU- SFI സംഘർഷം. പ്രിന്‍സിപ്പലിനെ കാണാനെത്തിയ KSU അംഗങ്ങളെ SFI തടഞ്ഞു. പൊലീസ് ലാത്തി വീശി.

34 വർഷങ്ങൾക്കുശേഷമാണ് കണ്ണൂർ തോട്ടട ഐടിഐയിൽ KSU യൂണിറ്റ് രൂപികരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. മൂന്ന് ദിവസങ്ങൾക്കു മുൻപാണ് ഇവിടെ കൊടിമരം സ്ഥാപിച്ചത്. മണിക്കൂറുകൾക്കുള്ളിൽ SFI പ്രവർത്തകർ ഇത് പിഴുതുമാറ്റിയെന്നാണ് KSU പ്രവർത്തകരുടെ ആക്ഷേപം.

KSU ജില്ലാ പ്രസിഡൻ്റ് അതുലും സംസ്ഥാന നേതാവായ ഫർഹാൻ മുണ്ടേരിയുമടക്കമുള്ള നേതാക്കൾ പ്രിൻസിപ്പലിനെ കണ്ട് പരാതി നൽകാൻ കോളേജ് ക്യാംപസിലെത്തി. തുടർന്ന് ഇവർ ക്യാംപസിനകത്ത് കൊടി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് പൊലീസിനോട് സംസാരിച്ച് പ്രിൻസിപ്പലിനെ കാണാൻ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് തന്നെയാണ് ഇവരെയും കൊണ്ട് പ്രിൻസിപ്പലിൻ്റെ റൂമിലേക്ക് പോകുന്നതും.

എന്നാൽ പോകുന്ന വഴി SFI പ്രവർത്തകർ ഇവരെ തടഞ്ഞു. തുടർന്ന് ഇവർ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് ക്രൂര മർദനമാണേറ്റത്. 

സംഘർഷത്തെത്തുടർന്ന് കണ്ണൂർ തോട്ടട ഗവൺമെന്റ് ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച്ച സർവ്വകക്ഷി യോഗം വിളിക്കുമെന്ന് പൊലീസ് അറിയിച്ചു. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News