സംവരണത്തെ പരിഹസിച്ച് കെ.എസ്.യു യൂണിയൻ മാഗസിൻ
സംവരണം മൂലം എസ്.സി ,എസ് ടി, ഒ ബി സി വിഭാഗങ്ങൾക്ക് ലഭിച്ചതിൻ്റെ ബാക്കിയെ ജനറൽ കാറ്റഗറിക്ക് ലഭിക്കുന്നുള്ളൂ എന്നാണ് കാർട്ടൂണിന്റെ ആശയം
തൃശൂർ: സംവരണം മൂലം ജനറൽ കാറ്റഗറിക്ക് അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് സംവരണത്തെ പരിഹസിച്ചും കെ.എസ്.യു യൂണിയൻ മാഗസിൻ. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിലെ ഹോർട്ടികൾച്ചർ ക്യാമ്പസ് യൂണിയൻ പുറത്തിറക്കിയ മാഗസിനിലാണ് പരിഹാസം.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോളേജ് മാഗസിനിലാണ് സംവരണത്തെ കുറിച്ചുള്ള കാർട്ടൂൺ ഉള്ളത്. സംവരണം മൂലം എസ്.സി ,എസ് ടി ഒ ബി സി വിഭാഗങ്ങൾക്ക് ലഭിച്ചതിൻ്റെ ബാക്കിയെ ജനറൽ കാറ്റഗറിക്ക് ലഭിക്കുന്നുള്ളൂ എന്നാണ് പോസ്റ്ററിന്റെ ആശയം.
കാർട്ടൂണിനെതിരെ എസ്എഫ്ഐ രംഗത്ത് എത്തി. പോസ്റ്റർ ഭരണഘടനാ വിരുദ്ധമെന്ന് എസ്എഫ്ഐ പറഞ്ഞു.വിവാദമായതിന് പിന്നാലെ പിന്നാലെ ഓൺലൈൻ പതിപ്പ് നീക്കം ചെയ്തു. വിവാദ കാർട്ടൂൺ പിൻവലിച്ചെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. ഇക്കാര്യം യൂണിയൻ അറിയിച്ചതായി അലോഷ്യസ് പറഞ്ഞു. കെ.എസ്.യു കാർട്ടൂണിനെ തള്ളിക്കളയുന്നു. യൂണിറ്റ് കമ്മിറ്റിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. തെറ്റ് തിരുത്താനുള്ള ആർജവം KSU- വിനുണ്ടെന്ന് അലോഷ്യസ് കൂട്ടിച്ചേർത്തു.