ചാലിയാർ നീന്തിക്കടന്ന് തിരച്ചിലിൽ പങ്കെടുത്ത് നായ; മൃതദേഹം മണത്ത് കണ്ടെത്തി, അവസാനം എങ്ങോ മറഞ്ഞു'

മണം പിടിച്ച് നടന്ന് അവസാനം നായ ഒരു മൃതദേഹം കണ്ടെത്തി

Update: 2024-08-06 02:23 GMT
Editor : ദിവ്യ വി | By : Web Desk
Advertising

നിലമ്പൂർ: മുണ്ടേരി ഉൾവനത്തിൽ നടന്ന മാസ് തിരച്ചിലിൽ പങ്കാളിയായി ഒരു നായയും. നിലമ്പൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയ്‌ക്കൊപ്പമാണ് എവിടെനിന്നോ എത്തിയ നായയും കൂടെക്കൂടിയത്. ചാലിയാർ പുഴ അതിസാഹസികമായി ഒറ്റയ്ക്ക് നീന്തിക്കടന്നാണ് നായ തിരച്ചിലിനായി ഉൾവനത്തിലെത്തിയത്. മണം പിടിച്ച് നടന്ന് അവസാനം അവൻ ഒരു മൃതദേഹം കണ്ടെത്തി. 18 വയസ് പ്രായമുള്ള പെൺകുട്ടിയുടെ മണ്ണിൽ പുതഞ്ഞ ശരീരഭാഗമാണ് നായ കണ്ടെത്തിയത്. അഗ്നി രക്ഷ സേനക്കൊപ്പം കിലോമിറ്ററോളം നായ തിരച്ചിൽ നടത്തി.

പിന്നീട് തിരിച്ചിലവസാനിപ്പിച്ചതിന് പിന്നാലെ ഫയർ ഫോഴ്സ് അംഗങ്ങൾ മടങ്ങിയപ്പോൾ പുഴമുറിച്ചുകടന്ന് നായയും എങ്ങോട്ടെന്നില്ലാതെ പോയി. കൃത്യമായ പരിശീലനം ലഭിച്ചതുപോലെയായിരുന്നു നായയുടെ പെരുമാറ്റങ്ങളെന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറയുന്നു. പുഴയ്ക്ക് അക്കരയുള്ള പ്രദേശത്തെ വളർത്തുനായയാണ് ഇതെന്നാണ് നിഗമനം.

Full View




Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News