വിഴിഞ്ഞം തുറമുഖം: ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യൂജിൻ പെരേര

തുറമുഖത്തിന്റെ ഒന്നാംഘട്ടം കമ്മീഷൻ ചെയ്തു കഴിഞ്ഞാലുടൻ തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കും

Update: 2023-10-14 06:08 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: നാളെ നടക്കുന്ന വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ പങ്കെടുക്കില്ലെന്ന് ലത്തീൻസഭാ വികാരി യൂജിൻ പെരേര. ഒരു ക്രെയിൻ വന്നതിന് ഇത്രയും വലിയ ഉദ്ഘാടന മാമാങ്കം വേണോയെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച ആശ്വാസപരിപാടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. മത്സ്യത്തൊഴിലാളികൾ കരിദിനം പ്രഖ്യാപിച്ചപ്പോൾ മന്ത്രിമാർ ഓട്ടം തുടങ്ങിയെന്നും യൂജിൻ പെരേര കുറ്റപ്പെടുത്തി. അതേസമയം, വിഴിഞ്ഞം ഇടവക പ്രതിനിധികൾ നാളത്തെ പരിപാടിയിൽ പങ്കെടുക്കും.

അതിനിടെ, വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം കമ്മീഷൻ ചെയ്തു കഴിഞ്ഞാലുടൻ തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. നിർമാണത്തിനായുള്ള പാരിസ്ഥിതിക അനുമതിക്ക് അദാനി പോർട്‌സ് അപേക്ഷിച്ചിട്ടുണ്ട്. അതേസമയം, വിഴിഞ്ഞത്തിനു സ്ഥിരം സുരക്ഷാ കോഡ് ലഭിക്കണമെങ്കിൽ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കണം.

3,100 മീറ്റർ നീളത്തിൽ പുലിമുട്ട്, 800 മീറ്റർ നീളത്തിൽ കപ്പലടുപ്പിക്കാനുള്ള ബർത്ത്, നാലു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ യാർഡ്, ചരക്കുനീക്കത്തിന് എട്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളും. ഇതെല്ലാം അടങ്ങുന്ന ഒന്നാം ഘട്ടമാണ് അടുത്ത വർഷം മെയ് മാസം കമ്മീഷനിങ്ങിനായി വേണ്ടത്. രണ്ടാം ഘട്ടമെത്തുമ്പോൾ 400 മീറ്റർ കൂടി ബർത്തിന്റെ നീളം കൂടും.

തുറമുഖത്തേക്ക് കപ്പലെത്തണമെങ്കിൽ ഐഎസ്പിഎസ് സുരക്ഷാ കോഡ് വേണം. ഇപ്പോൾ ആറു മാസത്തെ താത്കാലിക സുരക്ഷാ കോഡ് ലഭ്യമായതുകൊണ്ടാണ് ആദ്യ കപ്പലിനെത്താനായത്. പദ്ധതി പ്രദേശത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഒന്നര സെന്റിലെ കുരിശടി മാറ്റിയാലേ ചുറ്റുമതിൽ നിർമാണം തുടങ്ങാനാകൂ.

Full View

വിട്ടുവീഴ്ചയോടെയുള്ള സമീപനം ബന്ധപ്പെട്ടവരിൽനിന്നുണ്ടായാൽ തടസ്സങ്ങളെല്ലാം മാറും.

Summary: Latin Archdiocese of Trivandrum Fr Eugene Pereira said that the Latin Church will boycott the opening ceremony of Vizhinjam port

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News