'ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം ആരംഭിക്കും': ആരോഗ്യ മന്ത്രി വീണാ ജോർജ്
ലൈസൻസ് സസ്പെൻഡ് ചെയ്ത സ്ഥാപനം മറ്റൊരിടത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു
Update: 2023-01-27 07:02 GMT
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണിതെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും ലൈസൻസ് റദ്ദാക്കിയാൽ ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അനുമതിയോടെ മാത്രമേ പുനസ്ഥാപിക്കാൻ കഴിയുകയുള്ളു എന്നും വീണാ ജോർജ് അറിയിച്ചു.
ലൈസൻസ് സസ്പെൻഡ് ചെയ്ത സ്ഥാപനം മറ്റൊരിടത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫെബ്രുവരി ഒന്നു മുതൽ കേരളത്തെ സുരക്ഷിതമായ ഭക്ഷണം മാത്രം വിളമ്പുന്ന സ്ഥലമാക്കി മാറ്റുമെന്നും വീണാ ജോർജ് പറഞ്ഞു.