ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദം; മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുകയാണെന്ന് വി.ഡി സതീശൻ
കത്ത് കത്തിച്ചതിന് പൊലീസ് കേസെടുക്കാൻ തയ്യാറാകണം
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരായ കത്ത് വിവാദം മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കത്ത് കത്തിച്ചതിന് പൊലീസ് കേസെടുക്കാൻ തയ്യാറാകണം.ഫോണിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമാന്തര എംപ്ലോയ്മന്റ് എക്‌സേഞ്ചും പിഎസ്‌സിയും സിപിഎം നടത്തുകയാണ്. ആനാവൂർ നാഗപ്പൻ എംപ്ലോയ്‌മെന്റ് എക്‌സഞ്ച് ഡയറക്ടറായോ. കേസുകളിൽ കോൺഗ്രസിനോട് മറ്റൊരു നീതിയാണെന്നും സതീശൻ പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തിൽ പ്രത്യേക കൗൺസിൽ യോഗം ചേരും. എന്നാൽ, മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയർ അധ്യക്ഷത വഹിക്കണമെന്നാണ് ആവശ്യം. യുഡിഎഫ് മേയർക്ക് കത്ത് നൽകി. കൗൺസിൽ യോഗ സമയം നീട്ടണമെന്ന ആവശ്യവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. നാളെ വൈകീട്ട് നാല് മണി മുതൽ ആറ് മണി വരെയാണ് പ്രത്യേക കൗൺസിൽ യോഗം.