വീട്ടില്‍ സ്വാതന്ത്ര്യമില്ലെന്ന് കത്ത്; വിദ്യാര്‍ഥികളെ കാണാനില്ലെന്ന് പരാതി
രാവിലെ ഒമ്പത് മണയോടുകൂടി സ്‌കൂളിലേക്ക് പോയ വിദ്യാർഥികൾ എഴുതിവെച്ച കത്ത് 11 മണിയോടുകൂടിയാണ് രക്ഷിതാക്കൾ കണ്ടത്
കൊച്ചി: വൈപ്പിൻ സ്വദേശികളായ മൂന്ന് വിദ്യാർഥികളെ കാണാനില്ലെന്ന് പരാതി. അച്ചു,ആദിഷ്,ആഷ്മിൻ എന്നീ കുട്ടികളെയാണ് കാണാതായത്. എട്ടാം ക്ലാസ് വിദ്യാർഥികളാണ്. ഇന്ന് രാവിലെ ഒമ്പത് മണയോടുകൂടി സ്‌കൂളിലേക്ക് പോയ വിദ്യാർഥികൾ എഴുതിവെച്ച കത്ത് 11 മണിയോടുകൂടിയാണ് രക്ഷിതാക്കൾ കണ്ടത്. ഇതിൽ അച്ചുവും ആദിഷും ഒരു കുടുംബത്തിലെ കുട്ടികളാണ്. ചേട്ടൻ അനിയൻമാരുടെ മക്കളാണ്. ആഷ്‌വിൻ ഇവരുടെ അയൽവാസിയാണ്.
വീട്ടിൽ തങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്നും പഠിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് കത്തിൽ പറയുന്നത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ഞാറക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ തന്നെ ഇവർ എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്തൽ പ്രയാസമാണണെന്നും പൊലീസ് പറഞ്ഞു. ഇതുവരെ കുട്ടികളെക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.