ലൈഫ് മിഷൻ: ശിവശങ്കർ റിമാൻഡിൽ തുടരും, സ്വപ്‌നയുടെ ജാമ്യം നീട്ടി
സ്വപ്നയേയും സരിത്തിനെയും അറസ്റ്റ് ചെയ്യാതെ ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്തതിന് കാരണമെന്തെന്ന് കോടതി ചോദിച്ചു.
Update: 2023-06-23 08:02 GMT
ലൈഫ് മിഷൻ അഴിമതിക്കേസിൽ എം ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ച് വരെ നീട്ടി. സ്വപ്ന സുരേഷിന്റെ ജാമ്യം ഉപാധികളോടെ നീട്ടി. സ്വപ്നയേയും സരിത്തിനെയും അറസ്റ്റ് ചെയ്യാതെ ശിവശങ്കറിനെ മാത്രം അറസ്റ്റ് ചെയ്തതിന് കാരണമെന്തെന്ന് കോടതി ചോദിച്ചു. ശിവശങ്കർ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് ഇഡി കോടതിയിൽ വിശദീകരിച്ചത്.