കർണാടകയിൽ നിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് വ്യാപകം
കഴിഞ്ഞ ഒരാഴ്ചക്കിടെ കാസർകോട്ടെ വിവിധ സ്ഥലങ്ങളിൽ നിന്നായി മൂന്നൂറ് ലിറ്ററോളം കർണാടക മദ്യമാണ് എക്‌സൈസ് പിടികൂടിയത്
സംസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ അടഞ്ഞതോടെ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് വ്യാപകമാകുന്നു. കാസർകോട് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മൂന്നൂറ് ലിറ്ററലധികം കർണാടക മദ്യമാണ് എക്‌സൈസ് പിടികൂടിയത്.
ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പ തന്നെ കേരളത്തിലെ ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചതോടെ കർണാടകയിൽ നിന്നും മദ്യക്കടത്ത് വ്യാപകമാവുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ കാസർകോട്ടെ വിവിധ സ്ഥലങ്ങളിൽ നിന്നായി മൂന്നൂറ് ലിറ്ററോളം കർണാടക മദ്യമാണ് എക്‌സൈസ് പിടികൂടിയത്.
അതേസമയം ലോക്ക്ഡൗൺ സമയത്തെ അനധികൃത മദ്യവിൽപ്പന തടയാൻ കൂടുതൽ എൻഫോഴ്‌സ്‌മെന്റ് ടീമിനെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ട്. മദ്യക്കടത്ത് വ്യാപകമായതോടെ അതിർത്തിയിലെ എക്‌സൈസ് ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന ശക്തമാക്കി.
കർണാടകത്തിൽ നിന്നും സംസ്ഥാനത്തേക്കുള്ള ഇടവഴികളിലൂടെയാണ് മദ്യക്കടത്ത് പ്രധാനമായും നടക്കുന്നത്. ഈ ഭാഗത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്.