സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗണ്‍ ഇളവുകൾ

കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മലപ്പുറം ജില്ലയ്ക്ക് ഇളവുകൾ ബാധകമല്ല.

Update: 2021-05-28 14:15 GMT
Advertising

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഇതുപ്രകാരം, കണ്ണടകൾ വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ഗ്യാസ് സ്റ്റൗവ് അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, മൊബൈൽ ഫോണ്‍, കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപനയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്ന കടകൾ എന്നിവയ്ക്ക് ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. അതേസമയം, കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മലപ്പുറം ജില്ലയ്ക്ക് ഇളവുകൾ ബാധകമല്ല. 

ചകിരി മില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. വളം, കീടനാശിനി കടകള്‍ ആഴ്ചയില്‍ ഒരു ദിവസം പ്രവര്‍ത്തിക്കും. ചെത്ത് കല്ല് വെട്ടാനും അനുമതിയുണ്ട്. കല്ല് കൊണ്ട് പോകുന്ന വാഹനങ്ങളെ തടയുന്നത് ഒഴിവാക്കുകയും ചെയ്യും. സ്ത്രീകളുടെ ഹൈജീൻ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ഇളവുണ്ട്.  വയനാട്, ഇടുക്കി ജില്ലകളിലെ മലഞ്ചരക്ക് കടകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ആഴ്ചയില്‍ ഒരു ദിവസം തുറന്ന് പ്രവര്‍ത്തിക്കാം. 

കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8257 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News