ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ആയുധമാണ് ലൗ ജിഹാദ്, വിവാഹം വ്യക്തിപരമായ കാര്യം: പി.എ മുഹമ്മദ് റിയാസ്

കേരളത്തിൽ ലവ് ജിഹാദ് യാഥാർഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു ജോർജ് എം തോമസിന്റെ വിവാദ പരാമർശം

Update: 2022-04-13 09:23 GMT
Editor : afsal137 | By : Web Desk
Advertising

ലൗ ജിഹാദ് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ആയുധമാണെന്നും വിവാഹം ഒരോരുരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോടഞ്ചേരിയിൽ സിപിഎം ബ്ലോക്ക് കമ്മിറ്റി മെമ്പർ ഷിജിനും ജോയ്സിയും തമ്മിലുള്ള വിവാഹത്തെചൊല്ലിയുള്ള വിവാദത്തിന്റെ പശ്ചാതലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ലൗ ജിഹാദ് ഒരു നുണ ബോംബാണെന്നും മന്ത്രി വ്യക്തിമാക്കി.

ലൗ ജിഹാദിൽ പാർട്ടിക്ക് ഒരു നിലപാടെയുള്ളൂ, വ്യക്തി സ്വാതന്ത്ര്യത്തിനെതിരെ ആരു രംഗത്തു വന്നാലും അതിനെ ചെറുക്കും, കോഴിക്കോട്ടെ വിഷയം അവിടെ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഷിജിൻറെ മിശ്ര വിവാഹം പാർട്ടിക്ക് ദോഷമുണ്ടാക്കിയെന്നാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് അഭിപ്രായപ്പെട്ടത്. ഷിജിനെതിരെ പാർട്ടി നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിവാഹം കാരണം ഒരു സമുദായം പാർട്ടിക്കെതിരെ തിരിയാൻ കാരണമായി. പ്രണയം ഷിജിൻ പാർട്ടിയെ അറിയിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ലവ് ജിഹാദ് യാഥാർഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാൻ ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും ജോർജ് എം തോമസ് നേരത്തെ പരാമർശിച്ചിരുന്നു. എന്നാൽ തനിക്ക് പിഴവു പറ്റിയെന്ന് വ്യക്തിമാക്കി ജോർജ് എം തോമസ് പിന്നീട് രംഗത്തു വന്നു. ലവ് ജിഹാദ് എന്ന പ്രക്രിയ ഉണ്ടെന്നാണ് പാർട്ടി രേഖകളിൽ പറഞ്ഞിട്ടുള്ളതെന്ന് ജോർജ് എം. തോമസ് ചൂണ്ടിക്കാട്ടി. പ്രൊഫഷനൽ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള വിദ്യാസമ്പമ്പന്നരായ യുവതികൾ ലൗ ജിഹാദ് പോലെയുള്ള സംഗതികളിൽ വശംവദരാകുന്നുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അങ്ങനെയൊരു സംഗതി കേരളത്തിലുണ്ടെന്നത് ഞങ്ങളുടെ പാർട്ടി പ്രസിദ്ധീകരണങ്ങളും പ്രമേയങ്ങളുമെല്ലാം വ്യക്തമാക്കിയതാണ്. ലൗജിഹാദ് അപൂർവമായി കേരളത്തിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News