പത്തനാപുരം ഗാന്ധിഭവന് എം.എ യൂസഫലിയുടെ പുതുവർഷ സമ്മാനം; 20 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചു നൽകും
മൂന്നു നിലയുള്ള കെട്ടിടത്തിൽ 300 പേർക്ക് താമസിക്കാം
Update: 2023-12-28 02:12 GMT
കൊല്ലം: പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസികൾക്ക് താമസിക്കാനായി ലുലു ഗ്രൂപ്പ് പുതിയ കെട്ടിടം നിർമിച്ചു നൽകും. കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നിർവഹിച്ചു.
20 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിൽ 300 പേർക്ക് താമസിക്കാം. ഗാന്ധിഭവനിൽ താമസിക്കുന്ന പുരുഷ അന്തേവാസികൾക്കായാണ് കെട്ടിടം നിർമിക്കുന്നത്. തറക്കല്ലിടൽ ദിവസം തന്നെ പൈലിങ്ങും ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും യൂസഫലി പറഞ്ഞു. ഗാന്ധിഭവനിലെ അമ്മമാർക്ക് താമസിക്കാനായി നേരത്തെ യൂസഫലി ഒരു കെട്ടിടം നിർമിച്ചുനൽകിയിരുന്നു.