പുസ്തകത്തിലെ മഅ്ദനി വിവാദം: ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു; ന്യായീകരണവുമായി പി. ജയരാജൻ

പുസ്തകം വായിക്കാതെയാണ് ചിലർ വിമർശനം നടത്തുന്നതെന്നും ജയരാജൻ

Update: 2024-10-26 14:15 GMT
Advertising

തിരുവനന്തപുരം: 'കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകത്തിലെ മഅ്ദനി വിവാദത്തിൽ ന്യായീകരണവുമായി രചയിതാവ് പി. ജയരാജൻ. മഅ്ദനി വിവാദം ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് ജയരാജന്റെ വാദം.

2008ൽ പൂന്തുറ കലാപവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച തൻ്റെ പുസ്തകത്തിൽ മഅ്ദനിയുടെ പ്രസംഗത്തെ പറ്റി പറഞ്ഞിട്ടുണ്ടെന്നും പിൽകാലത്ത് മഅ്ദനിയുടെ നിലപാടിൽ മാറ്റം വന്നു എന്ന് ഇപ്പോഴത്തെ പുസ്തകത്തിൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനി നീതി നിഷേധം നേരിട്ട കാര്യവും പുസ്തകത്തിൽ പറയുന്നുണ്ടെന്നും പുസ്തകം വായിക്കാതെയാണ് ചിലർ വിമർശനം നടത്തുന്നതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

പുസ്തകത്തിലെ മഅ്ദനിക്കെതിരായ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ജയരാജന്റെ പുസ്തകം പിഡിപി കത്തിച്ചിരുന്നു. എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് പിഡിപി പുസ്തകം കത്തിച്ചത്. പുസ്തകത്തിനെതിരെ പ്രതിഷേധവുമായി പിഡിപി നേതാക്കൾ എറണാകുളം പ്രസ്‌ ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തുകയും ചെയ്തു. സംഘ്പരിവാർ ഭാഷ്യമാണ് പി. ജയരാജൻ പുസ്തകത്തിലൂടെ നടത്തുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News