മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; 9,944 സീറ്റുകളുടെ കുറവ്

തെക്കൻ ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് മലബാറിൽ സീറ്റ് പ്രതിസന്ധി രൂക്ഷമാകുന്നത്

Update: 2024-07-05 02:56 GMT
Advertising

കോഴിക്കോട്: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ കണക്കുകൾ പുറത്ത്. സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. പാലക്കാട് - 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്.

സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നൽകാനുള്ള സമയം ഇന്നലെ കഴിഞ്ഞിട്ടും അപേക്ഷകളുടെ കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടിരുന്നില്ല. ഇന്ന് രാവിലെ പുറത്തു വിട്ട കണക്കിൽ, മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തന്നെ തുടരും എന്ന സൂചനയാണുള്ളത്.

16,881 അപേക്ഷകർ മലപ്പുറത്തുണ്ടെങ്കിലും 6937 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. അതായത് 9000ത്തിലധികം സീറ്റുകളുടെ കുറവ്. പുതിയ ബാച്ചുകൾ അനുവദിക്കുകയാണെങ്കിൽ 200ലധികം ബാച്ചുകൾ മലപ്പുറത്ത് മാത്രം അനുവദിക്കേണ്ടി വരും. പാലക്കാടും കോഴിക്കോടും സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിയുമ്പോൾ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നായിരുന്നു മന്ത്രിയുടെ വാക്ക്. എന്നാൽ ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. പാലക്കാട് 8,139 പേർ സീറ്റിനപേക്ഷിച്ചിട്ടുണ്ടെങ്കിലും 3712 സീറ്റുകൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. കോഴിക്കോട്ട് 7,192 അപേക്ഷകർക്കായി 4888 സീറ്റുകളും.

തെക്കൻ ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് മലബാറിൽ സീറ്റ് പ്രതിസന്ധി രൂക്ഷമാകുന്നത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. പത്തനംതിട്ടയിൽ 2609 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 478 സീറ്റുകളിലേക്കേ സപ്ലിമെന്ററി അപേക്ഷകരുള്ളൂ.

Full View

നിയമസഭ നടക്കുന്ന പശ്ചാത്തലത്തിൽ കണക്കുകൾ സഭയ്ക്ക് മുന്നിലും അവതരിപ്പിക്കപ്പെടും എന്നതിനാൽ സർക്കാർ എത്ര സീറ്റുകളാണ് അനുവദിക്കുക എന്നത് നിർണായകമാകും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News