കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ സ്റ്റിക്കർ പതിക്കും; മലപ്പുറത്ത് ഹോം ക്വാറന്റൈന് പുതിയ നിർദേശങ്ങൾ
പത്തിൽ കൂടുതൽ അംഗങ്ങളുള്ള വീടുകളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റിലേക്ക് മാറണം
മലപ്പുറത്ത് ഹോം ക്വാറന്റൈൻന് പുതിയ നിർദേശങ്ങൾ. പത്തിൽ കൂടുതൽ അംഗങ്ങളുള്ള വീടുകളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അല്ലെങ്കിൽ ഡൊമിസിലിയറി കെയർ സെന്ററിലേക്കോ മാറണം. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ സ്റ്റിക്കർ പതിക്കുമെന്നും നിര്‍ദേശത്തിലുണ്ട്.
ഒന്ന് മുതൽ അഞ്ചു വരെ അംഗങ്ങളുള്ള വീടുകളിൽ ഒരു ബാത്ത് അറ്റാച്ച്ഡ് ബെഡ്‌റൂം ഉൾപ്പെടെ രണ്ട് റൂമുകളും, രണ്ടു ബാത്റൂമുകളും ഉണ്ടെങ്കിൽ മാത്രമേ ഹോം ക്വാറന്റൈൻ അനുവദിക്കുകയുള്ളു. ആറു മുതൽ 8 അംഗങ്ങൾ വരെ ഉള്ള വീടുകളിലാണെങ്കില്‍ ഒരു ബാത്ത് അറ്റാച്ഡ് റൂം ഉൾപ്പെടെ മൂന്നു റൂമുകളും മൂന്നു ബാത്റൂമുകളും ഉണ്ടെങ്കിൽ മാത്രം ഹോം ക്വാറന്റൈന് അനുമതിയുള്ളു.
9, 10 അംഗങ്ങളുള്ള വീടുകളിൽ ഒരു ബാത് അറ്റാച്ച്ഡ് റൂം ഉൾപ്പെടെ 4 റൂമുകളും 4 ബാത്റൂമുകളും ഉണ്ടെങ്കിൽ മാത്രമേ ഹോം ക്വാറന്റൈൻ അനുവദിക്കൂ.