മാമി തിരോധാനക്കേസ്: പി.വി അൻവർ എംഎൽഎ പങ്കെടുക്കുന്ന പൊതുസമ്മേളനം ഇന്ന് കോഴിക്കോട്ട്

പൊതു സമ്മേളനത്തിൽ മാമിയുടെ മകളും സഹോദരിയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും

Update: 2024-09-30 01:00 GMT
Advertising

മലപ്പുറം: മാമി തിരോധനക്കേസുമായി ബന്ധപ്പെട്ട് പി. വി അൻവർ എംഎൽഎ പങ്കെടുക്കുന്ന പൊതു സമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും. മാമി തിരോധാന ആക്ഷൻ കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ. വൈകിട്ട് 6.30 ന് മുതലക്കുളം മൈതാനിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ മാമിയുടെ മകളും സഹോദരിയും ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. എഡിജിപി എം.ആർ അജിത്കുമാറിന് ബന്ധമുണ്ടെന്ന പി.വി അൻവറിന്റെ ആരോപണഞ്ഞെ തുടർന്നാണ് മാമി കേസ് വീണ്ടും സജീവമായത്.

സിപിഎമ്മുമായി അകന്ന ശേഷം അൻവർ ഇന്നലെ മലപ്പുറത്ത് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് പരിപാ‌ടിയിലേക്ക് ഒഴുകിയെത്തിയത്. ജനങ്ങളോട് കൂടി ആലോചിച്ച ശേഷമെ പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം തീരുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പരിപാടിയിൽ പങ്കെടുത്ത സിപിഎം പ്രവർത്തകർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടാകുമെന്ന് വിവരമുണ്ട്.

കേരളത്തിലെ ജനങ്ങൾ ഒരു പാർട്ടിയായാൽ താൻ അതിനോടെപ്പമുണ്ടാകുമെന്ന് അൻവർ പറഞ്ഞു. കോൺഗ്രസിൻ്റെ ഒപ്പം പോകണമോ , ലീഗിനെപ്പം നിൽക്കണമോ , സ്വതന്ത്രരമായി നിൽക്കണമോ എന്നത് ജനങ്ങളുമായി കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ ചന്ത കുന്ന് ബസ്സ്റ്റാൻ്റ് പരിസരത്തായിരുന്നു പരിപാടി. വിവിധ പാർട്ടിയിലെ ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർ അൻവറിൻ്റെ പ്രസംഗം കേൾക്കാൻ എത്തി.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News