സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണി; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ടു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ ഗീത പറഞ്ഞു.

Update: 2021-07-01 09:10 GMT
Advertising

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഇടുക്കി പാമ്പാടുംപാറ നെല്ലിപ്പാറയില്‍ സന്തോഷ് (45) ആണ് ആത്മഹത്യ ചെയ്തത്.

കടക്കെണി മൂലമാണ് ആത്മഹത്യയെന്ന് കുടുംബം പറഞ്ഞു. കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ടു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ ഗീത പറഞ്ഞു. കോവിഡ് ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു വായ്പ തിരിച്ചടവ് മുടങ്ങിയതെന്നും ഗീത പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News