മണിച്ചന്റെ മോചനം: സുപ്രിംകോടതിയിൽ മറുപടി സമർപ്പിച്ച് കേരളം
മോചനത്തിനായി മണിച്ചന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് കേരളം കോടതിയെ അറിയിച്ചു
Update: 2022-10-18 05:26 GMT
ഡല്‍ഹി: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസ് പ്രതി മണിച്ചന്റെ മോചനത്തില്‍ സുപ്രിംകോടതിയിൽ മറുപടി സമർപ്പിച്ച് കേരളം. മോചനത്തിനായി മണിച്ചന്റെ പിഴ ഒഴിവാക്കാനാകില്ല. പിഴത്തുക മരണപ്പെട്ടരുടെ കുടുംബത്തിനും കാഴ്ച്ച നഷ്ടമായവർക്കുമായി നൽകാനാണ് ഹൈക്കോടതി വിധിയെന്നും കേരളം സുപ്രിംകോടതിയെ അറിയിച്ചു. പിഴ ഒഴിവാക്കണമെന്ന മണിച്ചന്റെ ഭാര്യയുടെ ഹരജിയിലാണ് സംസ്ഥാനത്തിന്റെ മറുപടി
2000 ഒക്ടോബർ 21നാണ് 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ വിഷമദ്യ ദുരന്തമുണ്ടായത്. കേസിലെ ഏഴാം പ്രതിയായ മണിച്ചന്റെ ഗോഡൗണിൽനിന്ന് മുഖ്യപ്രതിയായ താത്ത എന്നറിയപ്പെടുന്ന ഹൈറുന്നിസയുടെ വീട്ടിലെത്തിച്ച് വിതരണം ചെയ്ത മദ്യം കഴിച്ചാണ് കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾ മരിച്ചത്.